Breaking News
ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ ദൈവം നിശബ്ദ സാക്ഷിയല്ല രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! ആരാധനയും അനുഭവങ്ങളും സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം

സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു

കുർബാനയർപ്പണ രീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിൻറെ തീരുമാനം ദൈവജനത്തോട് വേണ്ടത്ര ആലോചിക്കാതെയും ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന സീറോമലബാർ സഭാ വിശ്വാസികളുടെ ജീവിത യഥാർത്ഥ്യത്തെ മാനിക്കാതെയുമാണ് എടുത്തതെന്ന നിരവധിയായ പരാതികൾ വത്തിക്കാനിലെത്തിയതിൻറെ പശ്ചാത്തലത്തിലാണ് വ്യക്തിസഭയായ സീറോമലബാർ സഭയുടെ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ഇടപെടുന്നത്.

*സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ  ക്രിയാത്മകമായി ഇടപെടുന്നു*
 
*കുർബാനയർപ്പണ രീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിൻറെ തീരുമാനം ദൈവജനത്തോട് വേണ്ടത്ര ആലോചിക്കാതെയും ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന സീറോമലബാർ സഭാ വിശ്വാസികളുടെ ജീവിത യഥാർത്ഥ്യത്തെ മാനിക്കാതെയുമാണ് എടുത്തതെന്ന നിരവധിയായ പരാതികൾ വത്തിക്കാനിലെത്തിയതിൻറെ പശ്ചാത്തലത്തിലാണ് വ്യക്തിസഭയായ സീറോമലബാർ സഭയുടെ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ഇടപെടുന്നത്*. പൗരസ്ത്യസഭ കാര്യാലയത്തിൻറെ  അദ്ധ്യക്ഷൻ കർദിനാൾ ലെയൊനാർദോ സാന്ദ്രിയാണ് ഓരോ രൂപതാദ്ധ്യക്ഷനും കത്തയച്ചിരിക്കുന്നത്. കുർബാനയർപ്പണ രീതിയെക്കുറിച്ച് അഭിപ്രായരൂപീകരണത്തിനുള്ള ഏതാനും ചോദ്യങ്ങളാണ് കത്തിൻറെ ഉള്ളടക്കം. *ഓരോ രൂപതാദ്ധ്യക്ഷനും തങ്ങളുടെ രൂപതകളിൽ ഇപ്പോഴത്തെ കുർബാനയർപ്പണ രീതി, സിനഡ് തീരുമാനം സ്വീകരിക്കാത്തവരുടെയും സ്വീകരിക്കുന്നവരുടെയും ശതമാനം തുടങ്ങിയവ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് 2021 നവംബർ 15-നകം* പൗരസ്ത്യ കാര്യാലയത്തിനു നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. *യാതൊരു കാരണവശാലും കുർബാനയർപ്പണ രീതി അടിച്ചേല്പിക്കാൻ വത്തിക്കാൻ ആഗ്രഹിക്കുന്നില്ല* എന്നതിന് തെളിവാണ് ഈ ഇടപെടൽ. ദൈവജനത്തിൻറെ ആത്മീയ നന്മയെക്കരുതി ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് വൈദികർ വിവേചിച്ചറിയുകയും വൈദികരിൽ നിന്നും ഈ കാര്യം മെത്രാന്മാർ ഉൾക്കൊള്ളുകയും അതു വത്തിക്കാനെ അറിയിക്കാനുമാണ് പറഞ്ഞിരിക്കുന്നത്.
 
 
ഓരോ രൂപതാദ്ധ്യക്ഷനും വ്യക്തിപരമായി ലഭിച്ച കത്തിൻറെ ഉള്ളടക്കം പുറത്തുവന്നത് ഉത്തരേന്ത്യയിലെ ബിജ്നോർ രൂപതാദ്ധ്യക്ഷൻ മാർ വിൻസെൻറ് നെല്ലായിപറമ്പിൽ ഒക്ടോബ്ർ 27 ന് തൻറെ രൂപതയിലെ വൈദികർക്കും സന്ന്യസ്തർക്കും നല്കിയ സർക്കുലർ മൂലമാണ്. ഇതിൽ കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്ക് ഓരോരുത്തരും ഒക്ടോബർ 31 -കം മെത്രാനു മറുപടി കൊടുക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. റോമിലെ പൗരസ്ത്യ കാര്യാലയത്തിൻറെ ഇടപെടൽ സന്ദോർഭിചതവും ഏറെ പ്രതീക്ഷയ്ക്കു വക നല്കുന്നതുമാണെന്ന് സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറം ജനറൽ കൺവീനർ ഫാ. ജോൺ അയ്യൻകാനായിൽ വിലയിരുത്തി.  സീറോമലബർ സഭ സിനഡ് ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് വൈദികരോടും സന്ന്യസ്തരോടും വിശ്വാസികളോടും അഭിപ്രായം ചോദിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൗരസ്ത്യ കാര്യാലയത്തിൻറെ ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. *ഇപ്പോൾ നിങ്ങളുടെ രൂപതയിൽ ചൊല്ലുന്ന കുർബാനയർപ്പണ രീതി എന്താണ്? അത് എന്നാരംഭിച്ചു? സിനഡിൻറെ തീരുമാനം നടപ്പക്കാൻ രൂപതയിലുള്ള ബുദ്ധിമുട്ട് എന്തായിരിക്കും? ഓരോ രൂപതയിലെയും എത്ര വൈദികർ സിനഡിൻറെ തീരുമാനത്തെ എതിർക്കുന്നു? സ്വീകരിക്കുന്നു? വിശ്വാസികളുടെ എത്ര ശതമാനം പേർ സിനഡിൻറെ തീരുമാനത്തെ അനുകൂലിക്കുന്നു? പ്രതികൂലിക്കുന്നു?*
 
 
കുർബാനയർപ്പണ രീതിയിൽ ഐകരൂപ്യം കൊണ്ടുവരുമ്പോൾ ഉത്തരേന്ത്യയിൽ പല സീറോ മലബാർ പള്ളികളുടെയും കോൺവെൻറുകളുടെയും സാഹചര്യത്തിൽ അൾത്താരാഭിമുഖ കുർബാന പ്രായോഗികമല്ല എന്നു മാത്രമല്ല, സഭയുടെ മിഷനറി ചൈതന്യത്തെ ഈ കാലഹരണപ്പെട്ട രീതി പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പലയിടങ്ങളിലും ഭാരതീയ രീതിയിൽ ഇരുന്നാണ് കുർബാനയർപ്പിക്കുന്നത്. 
 
 
*ബിജ്നോർ രൂപതാദ്ധ്യക്ഷൻ ചെയ്തതുപോലെ മറ്റു രൂപതാദ്ധക്ഷന്മാരും ഈ കാര്യത്തിൽ ദൈവജനത്തിൻറെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തുന്നുവെന്നു മെത്രാന്മാർ വൈദികർക്കും അല്മായർക്കും ഉറപ്പു നല്കണം.* ഇപ്പോൾ *ജനാഭിമുഖ കുർബാന ചൊല്ലിവരുന്ന രൂപതകളിലെ വൈദികർക്കും സന്ന്യസ്തർക്കും അല്മായർക്കും അവരുടെ അഭിപ്രായങ്ങൾ രൂപതാദ്ധ്യക്ഷനോട് ഭയം കുടാതെ തുറന്നു പറയാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.* എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട, തൃശ്ശൂർ തുടങ്ങിയ രൂപതകളിൽ വൈദികർ അവരുടെ അഭിപ്രായങ്ങൾ രേഖാമുലം വത്തിക്കാനെ അറിയിച്ചുണ്ട്. സിനഡ് തീരുമാനം അന്തിമമാണെന്നു ചിന്തിച്ചിരുന്നവർക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സുവർണ്ണാവസരമാണിത്. എല്ലാ രൂപതകളിലെയും വൈദികരും സന്ന്യസ്തരും അല്മായരും ഈ  അവസരം ഉപയോഗപ്പെടുത്തി രണ്ടാം വത്തിക്കാൻ കൗൺസിൽ ചൈതന്യത്തിലുള്ള ജനാഭിമുഖ കുർബാനയ്ക്കു വേണ്ടി നിലപാടെടുക്കണമെന്ന് സിറിയൻ കാത്തലിക്ക് ലിറ്റർജി ഫോറം അംഗങ്ങൾ എല്ലാവരോടുമായി ആഹ്വാനം ചെയ്യുന്നു. 
 
 സെക്രട്ടറി
ഫാ. രാജന്‍ പുന്നയ്ക്കല്‍

Author : ഫാ. രാജന്‍ പുന്നയ്ക്കല്‍

Related posts

0 comments

Please login to leave a comment. click here to Login