Breaking News
ദൈവം നിശബ്ദ സാക്ഷിയല്ല എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ആരാധനയും അനുഭവങ്ങളും സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ

എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം

സീറോ മലബാര്‍ സഭ ആഗോള സഭയയതിനാല്‍ സഭക്ക് ഒരു ആഗോള സ്വഭാവം കൈവന്നിരിക്കുന്നു . ആയതിനാല്‍ ഏതെങ്കിലും അതിരൂപതയുടെ ആസ്ഥാനം ഈ സഭയുടെ ആസ്ഥാനം ആയി തുടരുന്നതില്‍ അര്‍ത്ഥമില്ല . സഭ തലവന് തിരക്കുകള്‍ ഉള്ളതിനാല്‍ സ്ഥാനിക ആസ്ഥാന അതിരൂപത മതിയാകും

കൊച്ചി : സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപത എന്നാ സ്ഥാനത്ത് നിന്നും എറണാകുളം അങ്കമാലി അതിരൂപത ഒഴിവാക്കണമെന്ന ആവശ്യവുമായി എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍. 1923 ലാണ് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായി എറണാകുളം അതിരൂപതക്ക് സ്ഥാനം നല്‍കിയത്. മറ്റ് രൂപതകളായ ചങ്ങനാശ്ശേരി, തൃശൂര്‍ , കോട്ടയം രൂപതകളെ എറണാകുളം അതിരൂപതയുടെ കീഴില്‍ ആക്കിയാണ് മാര്‍പ്പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചത്. വീണ്ടും 1992 ല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപിസ്കൊപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ എറണാകുളത്തെ വീണ്ടും ആസ്ഥാനമാക്കി അടിവരയിട്ടു. ഈ ആസ്ഥാനം എന്ന സ്ഥാനമാണ് പല രൂപതകള്‍ക്കു എറണാകുളം അങ്കമാലി അതിരൂപതയോട് അസൂയ ഉളവാക്കാന്‍ കാരണം. ആയതിനാല്‍ ഈ സ്ഥാനം ത്യജിക്കാന്‍ തയ്യാറാണെന്ന് എറണാകുളം അതിരൂപതയിലെ വൈദികര്‍ പറയുന്നു . സീറോ മലബാര്‍ സഭയുടെ ആസ്ഥാനം എറണാകുളം തന്നെയാകണമെന്നു വാശി പിടിക്കുന്നത് ഇപ്പോള്‍ സിനഡ് അനുകൂലികളായ വിരലില്‍ എണ്ണാവുന്ന വൈദികര്‍ മാത്രമാണ്. 
 
എറണാകുളം അങ്കമാലിയേ സീറോ മലബാര്‍ സഭയുടെ ആസ്ഥാനം എന്ന സ്ഥാനം മാറ്റി ഭാരതത്തിലെ പുരാതന അതിരൂപതയായ കൊടുങ്ങല്ലൂര്‍ എന്ന നാമവും അങ്കമാലി എന്ന നാമവും കൂട്ടി ചേര്‍ത്ത് അങ്കമാലി കൊടുങ്ങല്ലൂര്‍ എന്നോ കൊടുങ്ങല്ലൂര്‍ അങ്കമാലി എന്ന് ചേര്‍ത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനമായി കാക്കനാട് മൌന്റ്റ്‌ സെന്റ്‌ തോമസും കൊടുങ്ങല്ലൂര്‍ പള്ളിയും കൂട്ടി ചേര്‍ത്ത് പുതിയ സ്ഥാനിക ആസ്ഥാനം സ്ഥാപിക്കണം എന്നാണ് ഭൂരിപക്ഷം വൈദികരുടെയും ആവശ്യം . 
 
ഇങ്ങനെ വരുമ്പോള്‍ എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വന്തം ആര്‍ച്ച് ബിഷപ്പ് ഉണ്ടാകുകയും ഭരണം സ്വതന്ത്രമാകുകയും ചെയ്യും . ഇത് പല ഭരണ പ്രതിസന്ധികളും ഒഴിവാക്കും എന്ന് പല മെത്രാന്‍മാരും പറയുന്നുമുണ്ട്.

Author : കുര്യാസ്

Related posts